നഗരഗ്രാമാസൂത്രണ വകുപ്പില്‍ ഒരു വര്‍ഷത്തേയ്ക്ക്‌ കരാര്‍ അടിസ്ഥാനത്തില്‍ വിവിധ ഒഴിവുണ്ട്‌.

Company Name: 
നഗരഗ്രാമാസൂത്രണ വകുപ്പില്‍
Experience: 
0 to 2 years

Skills Preferred: 
good communication skills
Other Information: 

തിരുവനന്തപുരം:
നഗരഗ്രാമാസൂത്രണ വകുപ്പില്‍ പ്രാദേശിക വികസന രൂപരേഖകളും സംയോജിത ജില്ലാ
വികസന രൂപരേഖയും തയ്യാറാക്കുന്നതിനും സംസ്ഥാന വികസന പരിപ്രേക്‌ഷ്യ രൂപരേഖ
തയ്യാറാക്കുന്നതിനുമുള്ള പരിപാടിയുടെ സംസ്ഥാനതല പ്രോജക്ട്‌ സെല്ലിലും,
മാസ്റ്റര്‍ പ്ലാനുകളും വിശദമായ ടൗണ്‍പ്ലാനുകളും തയ്യാറാക്കുന്നതിന്‌ ചീഫ്‌
ടൗണ്‍പ്ലാനര്‍ ഓഫീസിലെ പ്രോജക്ട്‌ സെല്ലിലും ഒരു വര്‍ഷത്തേയ്ക്ക്‌ കരാര്‍
അടിസ്ഥാനത്തില്‍ വിവിധ ഒഴിവുണ്ട്‌.
തസ്തിക,
യോഗ്യത, പ്രതിമാസ വേതനം ക്രമത്തില്‍ ചുവടെ:

 പ്ലാനര്‍ കണ്‍സള്‍ട്ടന്‍റ്
(എല്ലാ ജില്ലകളിലും) നഗരഗ്രാമാസൂത്രണത്തില്‍ ബിരുദാനന്തര ബിരുദവും 10
വര്‍ഷ പരിചയവും, 25,800. പ്ലാനര്‍ അസോസിയേറ്റ്‌:(എല്ലാ ജില്ലകളിലും)
നഗരഗ്രാമാസൂത്രണത്തില്‍ ബിരുദാനന്തര ബിരുദം, 19,000.

പ്ലാനിങ്‌
അസിസ്റ്റന്റ്‌:(തിരുവനന്തപുരത്ത്‌ സംസ്ഥാന പ്രോജക്ട്‌ സെല്ലില്‍).യു ഐ ഡി
എസ് എസ്‌ എം റ്റി പദ്ധതിയുടെ സ്റ്റേറ്റ്‌ ലെവല്‍ നോഡല്‍ ഏജന്‍സിയിലെ
എഞ്ചിനീയറിങ്‌ അസിസ്റ്റന്‍റ് തസ്തികയില്‍ അപേക്ഷിച്ചവര്‍ വീണ്ടും
അര്‍ഹരല്ല, സിവില്‍ എഞ്ചിനീയറിങ്‌/ ആര്‍ക്കിടെക്ച്ചര്‍/ പ്ലാനിങ്‌/
ആര്‍കിടെക്ച്ചറല്‍ എഞ്ചിനീയറിങ്‌ ബിരുദം, 17,000.

പ്ലാനിങ്‌
അസിസ്റ്റന്‍റ്: (ജി ഐ എസ്‌) (തിരുവനന്തപുരം), ജിയോഗ്രഫി/ജിയോളജി
ബിരുദാനന്തര ബിരുദം/ തത്തുല്യ യോഗ്യതയും ജി ഐ എസ് സോഫ്റ്റ്‌ വെയര്‍
പ്രാവീണ്യവും, 17,000.

കമ്പ്യൂട്ടര്‍
അസിസ്റ്റന്‍റ്‌: (ജി ഐ എസ്‌) (തിരുവനന്തപുരം), സിവില്‍ എഞ്ചിനീയറിങ്ങില്‍
ഡിപ്ലോമയും കമ്പ്യൂട്ടര്‍ വൈദഗ്ധ്യവും, 12,300.

കമ്പ്യൂട്ടര്‍
അസിസ്റ്റന്‍റ് (ഓഫീസ്‌ തിരുവനന്തപുരം), 10 + 2/ തത്തുല്യം, എം എസ് ഓഫീസ്‌,
ഡി.റ്റി.പി.സര്‍ട്ടിഫിക്കറ്റ്‌ കോഴ്സുകള്‍, ഇംഗ്ലീഷിലും മലയാളത്തിലും
വേര്‍ഡ്‌ പ്രോസസിങ്ങില്‍ പ്രാവീണ്യം, 7,700. (ഒഴിവുകളുടെ എണ്ണം
നിശ്ചയിച്ചിട്ടില്ല).


അപേക്ഷയും
ബയോഡേറ്റയും, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ
സാക്‌ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 15ന്‌ മുമ്പ്‌ ചീഫ്‌
ടൗണ്‍ പ്ലാനര്‍, ഐ ഡി ഡി പി, എല്‍ ഡി പി സംസ്ഥാന പ്രോജക്ട്‌ സെല്‍,
സംസ്ഥാന മുനിസിപ്പല്‍ ഹൗസ്‌, വഴുതക്കാട്‌, തിരുവനന്തപുരം വിലാസത്തില്‍
ലഭിക്കണം.

എഴുത്തു പരീക്ഷ/ പ്രാക്‌ടിക്കല്‍ ടെസ്റ്റ്‌/ അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിലാണ്‌ നിയമനം.

Syndicate content